Back to news
സഞ്ജുവും 42കാരൻ കെ ജെ രാകേഷും 16 വയസുള്ള ജൈവിൻ ജാക്‌സണും വരെ കളിക്കും, കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം താരലേലം നാളെ
@Source: keralakaumudi.com
SECTIONS ✖ CLOSE
NOTIFIED NEWS
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
❱ THIRUVANANTHAPURAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ THIRUVANANTHAPURAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ EXPLAINER
❱ INTERVIEW
❱ EDITORIAL
❱ INTERVIEW
❱ VARAVISHESHAM
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ WAYANAD LANDSLIDE
❱ KAUTHUKAM
❱ AGRICULTURE
❱ KIDS CORNER
❱ MAYILPEELI
❱ GURUMARGAM
❱ EDUCATION
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ POLITICAL CARTOON
❱ POCKET CARTOON
❱ BOOK REVIEW
❱ INTERVIEW
FOUNDER EDITOR : K SUKUMARAN BA
MATRIMONY |
REGISTER FREE
Friday, 04 July 2025 5.09 PM IST
INFORMATION
SOCIAL MEDIA
SNAKE MASTER
THIRUVANANTHAPURAM
PATHANAMTHITTA
THIRUVANANTHAPURAM
PATHANAMTHITTA
VARAVISHESHAM
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
WAYANAD LANDSLIDE
AGRICULTURE
KIDS CORNER
HOME / NEWS 360 / SPORTS
സഞ്ജുവും 42കാരൻ കെ ജെ രാകേഷും 16 വയസുള്ള ജൈവിൻ ജാക്‌സണും വരെ കളിക്കും, കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം താരലേലം നാളെ
Friday 04 July, 2025 | 4:45 PM
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം നാളെ അരങ്ങേറുകയാണ്.തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ,രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം.
ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസണിന്റെ പ്രധാന പ്രത്യേകത. ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. സംവിധായകനും ട്രിവാൻഡ്രം റോയൽസ് ടീമിന്റെ സഹ ഉടമയുമായ പ്രിയദർശൻ, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹൻ റോയ് എന്നിവർ താരലേലത്തിൽ പങ്കെടുക്കുന്നവരിൽ പ്രമുഖരാണ്. വൈകുന്നേരം ആറ് മണിക്കാണ് ലേലനടപടികൾ അവസാനിക്കുന്നത്.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക.
അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണ്ണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം.
റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിൻ ബേബിയടക്കം നാല് താരങ്ങളെ നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവർക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34.50 ലക്ഷം രൂപ മാത്രമാണ് ഇനി അവർക്ക് ചെലവഴിക്കാനാവുക. ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 17,75 ലക്ഷം മുടക്കി നാല് താരങ്ങളെയും ട്രിവാൻഡ്രം റോയൽസ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ കൊച്ചിയും തൃശൂരും ആരെയും നിലനിർത്താത്തതിനാൽ മുഴുവൻ തുകയും അവർക്ക് ചെലവാക്കാനാകും.
42കാരനായ സീനിയർ താരം കെ ജെ രാകേഷ് മുതൽ 16 വയസ്സുകാരനായ ജൈവിൻ ജാക്സൻ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. ഇതിൽ സഞ്ജുവിന് വേണ്ടിത്തന്നെയാകും ഏറ്റവും വാശിയേറിയ മത്സരം നടക്കുക. കഴിഞ്ഞ സീസണിൽ എറണാകുളം സ്വദേശിയായ എം.എസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാൻഡ്രം റോയൽസായിരുന്നു അഖിലിനെ സ്വന്തമാക്കിയത്. ഇത്തവണ ഈ റെക്കോഡ് തകർക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തവണ ബാറ്റിങ്ങിലും ബൌളിങ്ങിലും മികച്ച പ്രകനം കാഴ്ചവച്ച താരങ്ങൾ ഇത്തവണയും ടീമുകളുടെ നോട്ടപ്പടികയിലുണ്ടാവും. ഒപ്പം അടുത്തിടെ നടന്ന എൻ.എസ്.കെ ട്രോഫിയിലും കെസിഎ പ്രസിഡൻസ് കപ്പിലും തിളങ്ങിയ താരങ്ങൾക്കും സാദ്ധ്യതയുണ്ട്.
TAGS: NEWS 360, SPORTS, SANJU SAMSON, JAIVIN JACKSON, KERALA CRICKET LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
RELATED NEWS
'269ന് പിന്നാലെ പിതാവിന്റെ സന്ദേശം, ട്രിപ്പിൾ സെഞ്ച്വറി നഷ്ടടമായതിൽ ദുഃഖം' ശുഭ്മാൻഗിൽ
ബർമിംഗ്ഹാം: നിന്റെ ബാറ്റിംഗ് കാണാൻ അടിപൊളിയായിരുന്നു. ഇങ്ങനെ തന്നെ തുടർന്നും കളിക്കണം.ദൈവം അനുഗ്രഹിക്കട്ടെ.
ബിജെപിയുടെ അടുത്ത ദേശീയ പ്രസിഡന്റ് ദക്ഷിണേന്ത്യയിൽ നിന്നോ? പട്ടികയിൽ പ്രധാനം മൂന്ന് വനിതകൾ
ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു കഴിഞ്ഞു.
കോളടിച്ചു, ഇലക്‌ട്രീഷ്യനായ പ്രവാസിയെ തേടിയെത്തിയത് 58 കോടി; 14 വർഷത്തെ കഷ്‌ടപ്പാടിന് ഫലം
അബുദാബി: കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസിയായ മുഹമ്മദ് നാസർ ബലാലിനെയാണ് (43).
'നഷ്‌ടപരിഹാരം നൽകില്ലെന്ന് ഭീഷണി, പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നു'; എയർ ഇന്ത്യയ്‌ക്കെതിരെ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ
ന്യൂഡൽഹി: അഹമ്മദാബാദിൽ 294പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും ജനങ്ങൾ ഇതുവരെ മുക്തരായിട്ടില്ല.
കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ വീട് വാങ്ങിയതിന്റെ സന്തോഷത്തിൽ കരണംമറിഞ്ഞു, തലയിടിച്ച് വീണ 18കാരന് ദാരുണാന്ത്യം
ന്യൂ സൗത്ത് വെയ്‌ൽസ്: പുത്തൻ വീട്ടിൽ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.
തുടർച്ചയായി ഭൂകമ്പങ്ങൾ, നാളെ സുനാമിയുണ്ടാകുമോ? കൂടുതൽ ആശങ്കപരത്തി അടുത്ത പ്രവചനം
ജൂലായ് അഞ്ചിന് ജപ്പാൻ ഒരു മഹാദുരന്തത്തെ നേരിടേണ്ടിവരുമെന്ന് അവകാശപ്പെടുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രവചനം ഏഷ്യയിലുടനീളം ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ" പാസായി
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ടാക്സ്-ബഡ്‌ജറ്റ് ബില്ലിന് യു.എസ് കോൺഗ്രസിന്റെ അന്തിമ അംഗീകാരം. ഇന്നലെ ജനപ്രതിനിധി സഭയിൽ
വെടിനിറുത്തൽ കരാർ:
യുദ്ധം അവസാനിക്കുമെന്ന ഉറപ്പ് വേണമെന്ന് ഹമാസ്
ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനായി യു.എസ് ആവിഷ്കരിച്ച കരാർ യുദ്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുമെന്ന ഉറപ്പ് തങ്ങൾക്ക് ലഭിക്കണമെന്ന്
ആണവോർജ്ജ ഏജൻസിയുമായി
സഹകരണം നിറുത്തിയിട്ടില്ല: ഇറാൻ
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്നും ആണവ നിർവ്യാപന ഉടമ്പടിയോട് പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ. രാജ്യത്ത് ഐ.എ.ഇ.എയുടെ ഇടപെടൽ
റഷ്യ ബന്ധത്തിന്റെ പേരിൽ തീരുവ ഭീഷണി ---
ആശങ്കയില്ല, കടമ്പ മറികടക്കും: ജയശങ്കർ
വാഷിംഗ്ടൺ: ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്തണമെന്ന യു.എസ് സെനറ്റർമാരുടെ ആവശ്യത്തോട് പ്രതികരിച്ച്
ബാലിയിൽ ബോട്ട് മുങ്ങി 6 മരണം
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലി തീരത്ത് കടലിൽ ബോട്ട് മുങ്ങി 6 പേർ മരിച്ചു. 28 പേരെ കാണാതായി. 31 പേരെ
KERALA KAUMUDI EPAPER
TRENDING IN NEWS 360
ആ മാറ്റം ഉടൻ പ്രതീക്ഷിക്കാം; സ്വർണം വാങ്ങാൻ പറ്റിയ അവസരം ഇന്നാണ്, വിപണിയിൽ സംഭവിക്കുന്നത്
ആറ് പുരുഷന്മാരെ വഞ്ചിച്ച സ്ത്രീ മറ്റൊരാൾക്കൊപ്പം റെസ്റ്റോറന്റിൽ, കൈയ്യോടെ പിടിച്ചപ്പോൾ സംഭവിച്ചത്; വീഡിയോ
ഇംഗ്ളണ്ടിന് മേൽ ഇന്ത്യയുടെ ഗില്ലറ്റിൻ
ഇന്ത്യക്കാരുടെ മോചനം: ഇടപെട്ട് വിദേശകാര്യ മന്ത്രാലയം
ഉത്പാദന കുതിപ്പിനൊരുങ്ങി ഇന്ത്യൻ വ്യവസായ ലോകം
PHOTO GALLERY
രാജ്യാന്തര ചക്ക ദിനത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ചക്ക വില്പകടയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
TRENDING IN NEWS 360
എൽ.ഐ.സിയും എ. യു സ്‌മോൾ ഫിനാൻസ് ബാങ്കും കൈകോർക്കുന്നു
കനത്ത മഴ: അജ്മീർ ദർഗയുടെ
ഭാഗം ഇടിഞ്ഞുവീണു
കനത്തമഴ: ഹിമാചലിൽ
മരണം 51 ആയി
കായിക 'നയം' വ്യക്തമാക്കി സായ്
കെ.എസ്.ആർ.ടി.സിക്ക് ഡസ്റ്റ് ബിന്നുകളുമായി മുത്തൂറ്റ് മിനി
KERALA KAUMUDI
CORPORATE OFFICE
PRIVACY POLICY
PRIVACY POLICY-KAZHCHA
COPYRIGHT POLICY
ADVERTISEMENT DISCLAIMER
PRINT AD RATES
OUR OFFICES
KAUMUDI MEDIA HOUSE
EVENT TICKETS
SHIPPING POLICY
RETURN AND REFUND POLICY
CANCELLATION POLICY
ONLINE DIVISION
EDITORIAL DESK
MARKETING DESK
ADVERTISMENTS
CIRCULATION
BROADCASTING
KAUMUDY TV ADS
KERALAKAUMUDI
KAUMUDY MOVIES
KAUMUDY MOVIES
KERALAKAUMUDI
KAUMUDI GROUP
KERALAKAUMUDI DAILY
KERALAKAUMUDI.COM
KAUMUDI.COM
KAUMUDYMATRIMONY.COM
YOUTUBE CHANNELS
KERALAKAUMUDI NEWS
KAUMUDY MOVIES
SALT AND PEPPER
AROGYA KAUMUDY
COPYRIGHT KERALAKAUMUDI ONLINE
CHIEF EDITOR - DEEPU RAVI
Online Queries call: + 91 99461 08675
Reproduction in whole or in part without permission is prohibitted
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.
Related News
29 Jun, 2025
Smriti Mandhana’s maiden T20I century po . . .
03 Mar, 2025
Brooks Koepka Details Savage Self-Reflec . . .
28 Jun, 2025
Canada brutally hits back at Trump's tar . . .
22 Apr, 2025
Adam Pearce puts Iyo Sky in a massive Ch . . .
25 Mar, 2025
‘Lots of good signs’ – John O’Shea upbea . . .
06 Jun, 2025
IND-A vs ENG-L Dream11 Prediction: Fanta . . .
10 Jun, 2025
World News | Los Angeles' Image Scuffed . . .
13 Jun, 2025
TSA approves Real ID alternative for iPh . . .